കോമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു


മുക്കം : മുക്കം വി കെ എച്ച് എം എം ഒ കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ കീഴിൽ 2023- 24 വർഷത്തെ കോമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം കാലിക്കറ്റ്‌ എൻ ഐ ടി റിസർച്ച് സ്കോളർ ഫവാസ് കരീം നിർവഹിച്ചു.




കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന കെ എം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ റംലത്ത്‌ ഇ അധ്യക്ഷത വഹിച്ചു. മൊയ്‌നുദ്ധീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പരിപാടിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അധ്യാപിക ഹസ്ന ഷെറിൻ, ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ ഒ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.




ഫവാസ് കരീം സാറിന്റെ ' A business model perspective ' എന്ന വിഷയത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.അസോസിയേഷൻ സെക്രട്ടറി അൻഷിദ നസ്രിന് നന്ദിയും പറഞ്ഞു.

അതോടപ്പം ഇ ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളെ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഇ ഡി സ്റ്റാൾ നടത്തി.

Post a Comment

Previous Post Next Post
Paris
Paris