ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, പമ്പുടമകൾ കടുപ്പിക്കുന്നു; ജനുവരി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല

                                                                    
ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകൾ.

ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്ബുടമകള്‍ നീങ്ങുന്നത്. പമ്ബ് ഒന്നിന് 5 ലക്ഷം രൂപാ മുതല്‍ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.




പൊതുമേഖലാ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതിന്‍റെ പണം ഏറ്റവുമൊടുവില്‍ ജൂണില്‍ കിട്ടിയതാണ്. പൊലീസ് വാഹനങ്ങള്‍, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട് മെന്‍റ് വാഹനങ്ങള്‍, എന്നിവയൊന്നും ഇന്ധനം നിറച്ച്‌ പോകുന്നതല്ലാതെ പണം നല്‍കുന്നില്ല. കൊല്ലം റൂറലില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒരു പമ്ബിന് കിട്ടാനുള്ളത് 4 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്‍പിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല.

ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്ബനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ്സംഘടനയിലുള്ളത്. ഏഴ് വര്‍ഷമായി ഡീലര്‍ കമ്മീഷൻ എണ്ണക്കമ്ബനികള്‍ വര്‍ദ്ധിപ്പിക്കാത്തതും പ്രതിസന്ധിയാണ്. പമ്ബുകളിലുണ്ടാകുന്ന അതിക്രമമങ്ങള്‍ തടയാൻ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം പകല്‍മാത്രമായി ചുരുക്കുമെന്നും ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

Previous Post Next Post
Paris
Paris