കളരാന്തിരി : അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് കളരാന്തിരി ജി. എം. എൽ. പി സ്കൂളിൽ കൂറ്റൻ കാലിഗ്രഫി മുള പേനയുടെ മോഡൽ നിർമിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ജാഫർ കെ. കെ അറബി ആദ്യാക്ഷരം കുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. അനീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. ടി. എ വൈസ് പ്രസിഡന്റ് നദീറ കെ, മുഹമ്മദ് ആഷിഖ് എം. സി, സൈനബ അദ്ധ്യാപകരായ റഫീഖ്, ഷാദിയ , ബിജില, ഫെബിന ഹാരിസ്, ഭവിന,
വിപിന എന്നിവർ സംബന്ധിച്ചു. നേരത്തെ അറബിക് അസ്സംബ്ലിയും എക്സിബിഷനും നടന്നു. ഒന്നും രണ്ടും ക്ലാസുകൾക്ക് കാലിഗ്രഫി മൽസരവും നടന്നു. സ്കൂൾ ലീഡർ മുഹമ്മദ് നാഫി നന്ദി പറഞ്ഞു.

Post a Comment