കൊച്ചി: സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില ആദ്യമായി ഇന്ന് 47000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,080 രൂപയാണ്. പവന് 320 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് വില 47000 കടന്നത്
40 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5885 രൂപയാണ്. കഴിഞ്ഞ മാസം 13 മുതല്‍ സ്വര്‍ണത്തിന്റെ വില ക്രമേണ ഉയരുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. അന്ന് സ്വര്‍ണത്തിന് വില 44,360 രൂപയായിരുന്നു.ഏകദേശം 3000 രൂപയാണ് മൂന്നാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത്. സ്വര്‍ണ വിലയിലുള്ള കുതിപ്പിന് കാരണമായിരിക്കുന്നത് ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസവന്ധി തുടങ്ങിയ ഘടകങ്ങളാണ്

Post a Comment