മാവൂർ: ഗ്രാസിം വിഷയത്തിൽ സർക്കാർ മാനേജ്മെന്റുമായി ഒത്തു കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗ്രാസിം സംയുക്ത സമര സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മാവൂരിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാസിം മാവൂർ വിടുക എന്ന മുദ്രാവാക്യവുമായി മാവൂരിൽ നടക്കുന്ന ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു.
സംയുക്ത സമരസമിതി നേതാക്കൾ രമേശ് ചെന്നിത്തലയെ മാവൂർ അങ്ങാടിയിൽ നിന്ന് ആനയിക്കുകയും ഗ്രാസിം ഗേറ്റ് വരെ കാൽനടയായി അനുഗമിക്കുകയും ചെയ്തു.

Post a Comment