ചാത്തമംഗലം: സേവാഭാരതി ചാത്തമംഗലം യൂണിറ്റ് സംഘടിപ്പിച്ച ഏകദിന പഠന ശിബിരത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ട്രോമ കെയർ പരിശീലനവും നടത്തി. നമ്മുടെ തലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാരക ലഹരികളാണെന്നും അതിനെക്കുറിച്ച് എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ക്ലാസ്സ് നയിച്ച എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് പുല്ലാളൂർ അഭിപ്രായപ്പെട്ടു.
കെഎംസിടി മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ട്രോമ കെയർ പരിശീലനവും ക്യാമ്പിൽ നടന്നു. ഡോ. വിവേക്, ഡോ.റിയ എന്നിവർ നേതൃത്വം നൽകി. ഏകദിന പഠന ശിബിരം സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ചീഫ് മാനേജർ സത്യാനന്ദൻ ടി.പി ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ലാ സെക്രട്ടറി റജി കൊയിലാണ്ടി, ടി. സുബ്രമണ്യൻ മാസ്റ്റർ, ഗണേശൻ മാസ്റ്റർ, ശിവദാസൻ കെ., ബിനിഷ് കുമാർ, കൃഷ്ണദാസ് എം, രവീന്ദ്രനാഥൻ എൻ.കെ.,ബിന്ദു ദേവദാസ് എന്നിവർ സംസാരിച്ചു.

Post a Comment