മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല - സയ്യിദ് മുബശിർ തങ്ങൾ


മാവൂർ: ഭിന്നശേഷിക്കാർക്ക് സംവരണം നൽകാനെന്ന വ്യാജേന മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ സയ്യിദ് മുബശിർ തങ്ങൾ പ്രസ്താവിച്ചു. സംവരണ അട്ടിമറിയിലൂടെ മുസ്‌ലിം സമുദായത്തെ പാർശ്വവത്ക്കരിക്കാനുള്ള ശ്രമം അത്യന്തം അപലപനീയമാണെന്നും അത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സ്വത്വസംരക്ഷണത്തിനു വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണെന്നും, സ്വത്വം നശിപ്പിക്കാനുള്ള യുക്തിവാദി-ലിബറൽ ചിന്തകളെ ചെറുത്തു തോൽപ്പിക്കുമെന്നും തങ്ങൾ പറഞ്ഞു. സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 2,3,4 തിയ്യതികളിൽ കോഴിക്കോട് മുഖദ്ദസിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മുപ്പത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല ക്യാമ്പയിൻ സമാപന പൊതുസമ്മേളനം മാവൂർ ടൗണിൽ എൻ. അബ്ദുല്ല മുസ്‌ലിയാർ നഗരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം




 പ്രസിഡന്റ്‌ ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷൻ സത്താർ പന്തല്ലൂർ, ശുഐബുൽ ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫ്‌ കുറ്റിക്കടവ്, മുദ്ദസിർ ഫൈസി ഈസ്റ്റ്‌ മലയമ്മ സംസാരിച്ചു. 



ഷഫീഖ് ഹുദവി പ്രാർത്ഥന നടത്തി. സി.എ ശുകൂർ മാസ്റ്റർ, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, കെ. മുഹമ്മദ്‌ ബാഖവി, അഷ്‌റഫ്‌ റഹ്‌മാനി, അസീസ് പുള്ളാവൂർ, കെ.എം.എ റഹ്‌മാൻ, സലാം മലയമ്മ, അബ്ദുൽ കരീം നിസാമി, ഇസ്സുദ്ദീൻ പാഴൂർ, റസാഖ് മുസ്‌ലിയാർ, അസീസ് മുസ്‌ലിയാർ മലയമ്മ, അലവിക്കുട്ടി ഹാജി മാവൂർ, മുരട്ടീറി അബ്ദുറഹ്‌മാൻ, പി.എം.സി മുഹമ്മദ്‌, അഷ്‌കർ പൂവ്വാട്ടുപറമ്പ്, സൈദ് അലവി മാഹിരി ആയംകുളം, അബ്ദുല്ലക്കുട്ടി ഹുദവി, ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, അബ്ബാസ് റഹ്‌മാനി, ജാബിർ ഫൈസി കുറ്റിക്കടവ്, അബ്ദുസ്സമദ് തെങ്ങിലക്കടവ്, ശുകൂർ പാറമ്മൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റഊഫ് പാറമ്മൽ സ്വാഗതവും, ട്രഷറർ റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris