മണാശ്ശേരി തൃക്കോവിൽ ക്ഷേത്രത്തിലെ രഥോത്സവം ഭക്തിസാന്ദ്രമായി

 മുക്കം: മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവം ഭക്തിസാന്ദ്രമായി. ദേവരഥത്തിൽ ഭഗവാൻ എഴുന്നള്ളിയതോടെ പള്ളിവേട്ട ഭക്തർക്ക് സായൂജ്യമായി. 30 ടൺ ഭാരവും 13 മീറ്റർ ഉയരവും 200ൽ പരം ദാരു വിഗ്രഹ പ്രതിഷ്ഠ നടത്തിയതാണ് കൂറ്റൻ രഥം.




 ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മണാശ്ശേരി അങ്ങാടിയും കടന്ന് മുത്താലം റോഡിൽ കൊളപ്പുറം ഭഗവതി ക്ഷേത്രസന്നിധിയിലെത്തി രഥോത്സവം തിരിച്ചു വീണ്ടും ക്ഷേത്രത്തിലേക്ക് എത്തി. രഥം വലിക്കാൻ നൂറുകണക്കിന് ഭക്തരും എത്തി.ഉത്സവം ഇന്ന് സമാപിക്കും.

Post a Comment

Previous Post Next Post
Paris
Paris