ജീവരക്ഷാ പരിശീലനം നേടി എൻഎസ്എസ് വളണ്ടിയർമാർ


കട്ടാങ്ങൽ : ചാത്തമംഗലം ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് സന്നദ്ധം എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ച് വിവിധ ജീവരക്ഷാ പരിപാടികളിൽ പരിശീലനം നേടിയത്. 




സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സാലി കെടി ക്ലാസ്സ് എടുത്തു. 




.നിയാസ് പി, സിബി ടിഎസ്, അമീറുദ്ദീൻ കെപി തുടങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ അധ്യാപകരായ കവിത എൻ ടി, ഹർഷാദ് വിദ്യാർത്ഥികളായ അനുവിന്ദ, അഫ്ലഹ് ആസിഫ് എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris