ജി.എച്ച്.എസ്.എസ് മാവൂർ : അൻപതാം വാർഷികത്തിന് തുടക്കമായി.


മാവൂർ : മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അൻപതാം വാർഷികത്തിന് തുടക്കമായി.
സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്.




സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യായനം ആരംഭിച്ച 1974 ലെ ആദ്യ അഡ്മിഷൻ നേടിയ
ഇ ബാബുരാജ് ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
ലോഗോയുടെ ഡിജിറ്റൽ പ്രകാശനം ചിത്രകാരനും കവിയുമായ ശ്രീകുമാർ മാവൂർ നിർവഹിച്ചു.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നന്ദിത്ത് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
സുവർണ്ണം ടു കെ 24 എന്നാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പേരിട്ടത്.അടുത്ത
വർഷം സെപ്റ്റംബർ വരെ ആഘോഷങ്ങൾ തുടരും .
അൻപതോളം വ്യത്യസ്തമായ പരിപാടികളാണ്
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്.
സുവർണ്ണ ജൂബിലിയുടെ വിളംബര റാലിയും ഉദ്ഘാടനവും ഡിസംബറിൽ നടക്കും.
പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത് മുഖ്യാതിഥിയായി .
ഗ്രാമപഞ്ചായത്ത് അംഗം
എ.പി . മോഹൻദാസ് ,
അധ്യാപകർ പി.ടി.എ പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris