മുക്കത്ത് മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു. കരികൊടി പ്രതിഷേധം



മുക്കത്തെ തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിലേക്കെത്തിയ മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി വീശി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനു നേരെമുത്തേരിയിൽ വെച്ചായിരുന്നു കരിങ്കൊടി വീശിയത്.




കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് തനുദേവ് കൂടാംപൊയിലിന്റെ നേതൃത്വത്തിൽ നിഷാദ് നീലേശ്വരം, ആദിത്യൻ മണാശ്ശേരി എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധം മുഴക്കിയ ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

Post a Comment

Previous Post Next Post
Paris
Paris