ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം


ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സമര്‍പ്പിച്ചത് 1262 പേജുള്ള കുറ്റപത്രം. 115 സാക്ഷികളും 30 രേഖകളും കേസിലുണ്ട്. തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, ദേഹോപദ്രവം, മോഷണം എന്നിവ പ്രധാന വകുപ്പുകളാണ്. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.




സെപ്റ്റംബര്‍ എഴിനാണ് ആലുവ എടയപ്പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടി പീഡനത്തിനിരയായത്. പുലര്‍ച്ചയോടെ വീട്ടിലെത്തിയ ക്രിസ്റ്റിന്‍ രാജ് കുട്ടിയെ എടുത്തുകൊണ്ടുപോയി സമീപത്തെ പാടത്തുവെച്ചാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അന്ന് വൈകീട്ടു തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു

Post a Comment

Previous Post Next Post
Paris
Paris