ഉത്തരകാശി: ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു. തുരങ്കത്തിന്‍റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. തുരങ്ക നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് കോൺഗ്രസ് -ബി.ജെ.പി വാക്പോരും ശക്തമായിട്ടുണ്ട്. തുരങ്ക നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ആദ്യമായി ഉയർത്തിയത് കോൺഗ്രസ് ആണ്. അപകടം ഉണ്ടാകുമ്പോൾ രക്ഷപ്പെടാനുള്ള മാർഗം ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു എന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‍വി ഇന്നലെ ആരോപിച്ചിരുന്നു.

Post a Comment