പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: കെ.പി. ഇമ്പിച്ചി മമ്മു ഹാജി

മാവൂർ: നാടും വീടും വിട്ട് വർഷങ്ങളോളം ഗൾഫ് രാജ്യങ്ങളിൽ കഠിനമായ ജോലി ചെയ്ത് സമ്പാദ്യങ്ങളൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി ആവശ്യപെട്ടു.
മാവൂരിൽ ചേർന്ന പ്രവാസി ലീഗ് പഞ്ചായത്ത് സംഗമവും എം.പി.അബ്ദുൽ കരീം അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




കേരളം ഇന്ന് കാണുന്ന വിധത്തിൽ വളർത്തിയെടുക്കുന്നതിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാമ്പത്തിക നില ഏറെ മെച്ചപെടുത്തുന്നതിലും വിദേശ മലയാളികളുടെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.




മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ടി.പി. ചെറൂപ്പ എം.പി. അബ്ദുൽ കരീം അനുസ്മരണ പ്രഭാഷണം നടത്തി.
പ്രവാസി ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.സി. റസാഖ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ധലം വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി, പഞ്ചായത്ത് ഭാരവാഹികളായ എൻ.പി. അഹമ്മദ്, കെ.ലത്തീഫ് മാസ്റ്റർ, ടി.ഉമ്മർ മാസ്റ്റർ പ്രവാസി ലീഗ് നിയോജക മണ്ഡലം ജന: സെക്രട്ടറി ടി.കെ.അബ്ദുല്ലക്കോയ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ, വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണികൂർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാദർ,മെമ്പർ എ.എം. ശ്രീജ, കർഷക സംഘം നിയോജക മണ്ഡലം ജന: സെക്രട്ടറി മുനീർ കുതിരാടം, പ്രവാസി ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എൻ.സി. മുഹമ്മദ്, മുനീർ പാറയിൽ എന്നിവർ സംസാരിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി റുമാൻ കുതിരാടം സ്വാഗതവും ട്രഷറർ ഫൈസൽ കായലം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris