കൊടുവള്ളി എൻ ഐ ടി മാവൂർ റോഡിന്റെ ശോചനീയാവസ്ഥ കാരണം അപകടം പതിവാകുന്നു:


കട്ടാങ്ങൽ : കൊടുവള്ളി - എൻ ഐ ടി - മാവൂർ റോഡിൽ മതിയായ സുരക്ഷ ബോർഡുകൾ, സൂചകങ്ങൾ ഇല്ലാത്തതും അപകടകരമായ കുഴികൾ കാരണവും അപകടങ്ങൾ പതിവാകുന്നു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിൽ കൊടുവള്ളി മുതൽ കട്ടാങ്ങൽ വരെയുള്ള ഭാഗത്ത് വരമ്പ് വളവ് സീബ്രാ വര സ്കൂൾ തലസൂചിക തുടങ്ങിയ സൂചകങ്ങൾ, ഇല്ലാത്തത് കാരണം 
അപകടങ്ങൾ പതിവാകുന്നു




 മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത് റോഡിന്റെ കാല പഴക്ക കാരണം കുഴികൾ രൂപപ്പെട്ടതും മതിയായ കലുങ്ക് ഓവ് ചാലുകൾ നിർമിക്കാത്തത് മൂലം വെള്ളക്കെട്ട് നിലനിൽക്കുകയും ചെയ്യുന്നു.ഇന്ന് രാവിലെ സ്കൂട്ടർ യാത്രികൻ പുള്ളാവൂരിൽ വരമ്പ് കാണാതെ മറിഞ്ഞു വീണു സാരമായി പരിക്കേറ്റത് ഉൾപ്പെടെ നിരവധി അപകടങ്ങൾ പതിവാണ്. റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ കാലങ്ങളായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങക്ക്തുടക്കം കുറിക്കാത്തത് കാരണം ജനങ്ങളുടെയും യാത്രക്കാരുടെയും ദുരിതങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris