കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് കൊടിയത്തൂർ ചുള്ളിക്കാപറമ്പ് റോഡ് പണിയെ തുടർന്ന് KWA പൈപ്പുകൾ പൊട്ടിയതിനാൽ ജല വിതരണം മുടങ്ങി പ്രയാസപ്പെടുന്നത്.
വർക്ക് കഴിയുന്നത് വരെ ബദൽ മാർഗം വെള്ളം എത്തിക്കാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. KWA വർക്ക് സ്ലോ ആയതുകൊണ്ടാണ് ജല വിതരണം വൈകുന്നതെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ MLAയും വാട്ടർ അതോറിറ്റി ക്കാരും ഉൾപ്പടെ യോഗം ചേരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Post a Comment