കൂളിമാട് : പീഢിതരെ തുണക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. സംസ്ഥാന മുസ്ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി വിജയിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾക്ക് രൂപം നല്കാൻ കൂളിമാട് വാർഡ് ലീഗ് കമ്മിറ്റി വിളിച്ചു ചേർത്ത പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഇ എം അഹമ്മദ് കുട്ടി അധ്യക്ഷനായി. ചന്ദ്രിക പ്രചാരണ ക്യാമ്പയിനിന്റെ വാർഡ്തല ഉദ്ഘാടനം ഇ എം.അഹമ്മദ് കുട്ടിയെ വരിക്കാരനായി ചേർത്തു ഖാദർ മാസ്റ്റർ നിർവഹിച്ചു.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ ,വാർഡ് മെമ്പർ കെ.എ. റഫീഖ്, സി.എ. ശുകൂർ മാസ്റ്റർ ,സി.എ. അലി, വി.എ.മജീദ് സംസാരിച്ചു.

Post a Comment