പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം: കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ:പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.




പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നു.സീറ്റ് ബെൽറ്റ് ധരിക്കാത്തത് നമ്മൾ ചോദിക്കില്ലേയെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. അതിന് പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരൻ മറുപടി പറയുന്നതും കാണാമായിരുന്നു. നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടർച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. അപ്പോൾ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു അദ്ദേഹം തിരിച്ചും പറയുന്നുണ്ടായിരുന്നു. തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. വാഹനം തടഞ്ഞിന്റെ പേരിൽ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങൾ പറഞ്ഞു. എന്നാൽ ഒടുവിൽ വാഹനം തടഞ്ഞിന്റെ പേരിൽ തന്നെ കേസെടുത്തിരിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris