മന്ത്രിയുമായി ഭിന്നത; ടി.കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും


സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടികെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയും. ഇന്ന് കോഴിക്കോട് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ രാജി സമർപ്പിക്കാനാണ് സാധ്യത.
കാലാവധി അവസാനിക്കാൻ ഒന്നരവർഷം കൂടി ശേഷിക്കെയുള്ള രാജി വകുപ്പ് മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്നാണ് സൂചന.




തിരുവനന്തപുരത്ത് മന്ത്രി വി. അബ്ദുറഹിമാൻ വിളിച്ചു ചേർത്ത യോഗങ്ങളിൽ, ചെയർമാൻ പങ്കെടുക്കാതിരുന്നത് പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ
ആരോഗ്യ പ്രശ്നങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് ടി കെ ഹംസയുടെ വിശദീകരണം .

വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ടികെ ഹംസക്ക് ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്

Post a Comment

Previous Post Next Post
Paris
Paris