മുക്കം : കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീം മുട്ടത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു
2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ച സലീം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്. കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്.
റിട്ട. അധ്യാപകൻ യശ്ശശരീരനായ മുട്ടാത്ത് അബ്ദുൽഅസീസ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവാടി ഗവ. ഹൈസ്‌കൂളിലെ അധ്യാപിക സെറീന യു.പി ഭാര്യയാണ്. റസൽ സലീം, സിയ സലീം മക്കളാണ്.

Post a Comment