മാവൂർ: കോഴിക്കോട് ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന പഠന പോഷണ പരിപാടിയായ ‘ഗാന്ധിപഥം തേടി ’ യാത്രയിൽ പങ്കെടുക്കുന്ന മാവൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ദേവിക വി പി യ്ക്ക് യാത്രയയപ്പ് നൽകി
. ആഗസ്ത് 30 ന് ഫ്രീഡം സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഗുജറാത്തിലെ പോർബന്തറിൽ നീന്ന് ഡൽഹി വരെ നീളും. യാത്രയയപ്പും അനുമോദനയോഗവും ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്തു. മാവൂർ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ടി അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ രജിത സത്യൻ, വാർഡ് മെമ്പർ എ പി മോഹൻദാസ്, പി ടി എ പ്രസിഡന്റ് എൻ സുരേഷ്, ജിസ്‌മോൻ ചെറിയാൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ മിനി. എ പി. സ്വാഗതവും എഡ്യുകെയർ കോർഡിനേറ്റർ ജിഷരാജൻ നന്ദിപ്രകാശനവും നിർവ്വഹിച്ചു.
സുധാകമ്പളത്ത് ദേവികയ്ക്കുള്ള ഉപഹാരം നൽകി.

Post a Comment