ഫോസ '89 ആദരം സംഘടിപ്പിച്ചു


മുക്കം: കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസ് 1989 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫോസ 89 ന്റെ ആഭിമുഖ്യത്തിൽ കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് നേടിയ ബഷീർ കൊടിയത്തൂർ, പ്രവാസി സാമൂഹികപ്രവർത്തകൻ അശ്റഫ് ചെറുവാടി എന്നീ സഹപാഠികളെ ആദരിച്ചു. അൻസാർ അരിബ്ര, നാസർ കണ്ണാട്ടിൽ എന്നിവർ ഉപഹാരം നൽകി. കെ.എസ് മഹബൂബ് അധ്യക്ഷത വഹിച്ചു.






ഗിരീഷ് കാരക്കുറ്റി, ശരീഫ് എള്ളങ്ങൽ, എ എം ഷബീർ, അബൂബക്കർ വിളക്കോട്ടിൽ, ദിവാകരൻ, ബീരാൻകുട്ടി, അബ്ദുൽ വഹാബ്,ശംസുദ്ധീൻ ഇ,സുബൈർ സിവി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris