തലശ്ശേരിയില്‍ നഴ്സിങ് ഓഫിസറുടെ മകള്‍ പനി ബാധിച്ച് മരിച്ചു; എച്ച് വണ്‍ എന്‍ വണ്‍ എന്ന് സംശയം


തലശ്ശേരി :
തലശ്ശേരിയില്‍ പനിമരണം. തലശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫിസര്‍ ജനിഷയുടെ മകള്‍ അസ്‌ക സോയയാണ് പനി ബാധിച്ച് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.




ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം.

പനി ബാധിച്ച് വ്യാഴാഴ്ച ഒ.പിയില്‍ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ജനറല്‍ ആശുപത്രി ബേബി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോടേക്ക് റഫര്‍ ചെയവേ ആംബുലന്‍സില്‍ വടകര എത്തുമ്പോഴേക്കും മരണമടഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris