കാരശ്ശേരി പഞ്ചായത്ത്
പ്രസിഡന്റ് തിരഞ്ഞെടുപ്പ്
നാളെ രാവിലെ
11 ന് നടക്കും.യുഡിഎഫ് ധാരണ പ്രകാരം നിലവിലെ
വൈസ് പ്രസിഡന്റ് ആമിന എടത്തിൽ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ്.
ആദ്യത്തെ രണ്ടവർഷം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് ആയിരുന്നു. ഇനിയുള്ള
രണ്ടര വർഷം കോൺഗ്രസിനാണ്
സ്ഥാനം. ധാരണ അനുസരിച്ച്
പ്രസിഡന്റ് സ്ഥാനം ആദ്യത്തെ 3 വർഷം കോൺഗ്രസിനാണ്. 2 വർഷം ലീഗിനും.
രണ്ടാം വാർഡ് അംഗവും യുത്ത് കോൺഗ്രസ് നേതാവുമായ
ജംഷിദ് ഒളകര ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. നിലവിൽ കോൺഗ്രസിലെ വി.പി
സ്മിതയാണ് പ്രസിഡന്റ്.6 മാസം
കൂടി സ്മിതക്ക് കാലാവധിയുണ്ട്.
തുടർന്ന് ലീഗിലെ സുനിത രാജൻ
പ്രസിഡന്റ് ആയേക്കും.

Post a Comment