ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സര്‍ക്കാറുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മോദി നിര്‍ദേശിച്ചിരുന്നു..
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറച്ച് പ്രധാനമന്ത്രിക്ക് നല്ല ധാരണയുണ്ട്. എന്നാല്‍, മോദി ഒരു സമാധാനം ആഹ്വാനം പോലും നടത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Post a Comment