കൊച്ചി : . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവിലയുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കൂടിയത്. ഇന്നലെ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 43,640 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിച്ച് 5455 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്ന് 4513 രൂപയുമായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.

Post a Comment