മുക്കത്ത് ആറര കോടിയോളം രൂപ മുടക്കി അന്താരാഷ്‌ട്ര സ്റ്റേഡിയം

മുക്കം:ആറര കോടിയോളം രൂപ ചിലവഴിച്ച്‌ മുക്കത്ത് അന്താരാഷ്‌ട്ര സ്റ്റേഡിയം വരുന്നു.മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റമിനി സ്റ്റേഡിയത്തിലാണ് ആറര കോടിയോളം രൂപ ചെലവിൽ അന്താരാഷ്‌ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്.




സ്റ്റേഡിയത്തിന്‍റെ നിര്‍മാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും.ഓരോ പഞ്ചായത്തിലും കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.

57 സ്റ്റേഡിയങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് ആയിരം കോടി രൂപയാണ് വകയിരുത്തിയത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടര്‍ഫ് ഫുട്ബോള്‍ മൈതാനം, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകള്‍, ഗാലറി എന്നിവ നിര്‍മിക്കാനാണ് പദ്ധതി.

Post a Comment

Previous Post Next Post
Paris
Paris