വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി


കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 16,13 വാർഡുകളിലെ വളപ്പിൽ, കണക്കഞ്ചേരി, പുത്തൻപീടിയേക്കൽ,കൊയപ്പത്തൊടിക,ചാലക്കൽ,പുളിയക്കോട്,പുച്ചീരി പ്രദേശങ്ങളിലെ വൈദ്യുതി തകരാറുകളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനായി സൗത്ത് കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ റോഡിലെ കൊയപ്പത്തൊടിക പ്രദേശത്ത് പുതുതായി 100 കെ വി എ ട്രാൻസ്ഫോർമർ സ്ഥാപിച്ചു.




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽകൊടിയത്തൂരിന്റെയും ക്ഷേമകാര്യ സ്‌റ്റാന്റിംഗ് ചെയർമാൻ എം.ടി റിയാസിന്റെയും നിരന്തര ശ്രമഫലമായാണ് ഈ പദ്ധതി പൂവണിയുന്നത്. വർഷങ്ങളായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാതെവന്നപ്പോൾ പ്രദേശവാസികളുടെ സഹായത്തോടെ ജനപ്രതിനിധികൾ ഇടപെട്ട് സ്ഥലം കണ്ടെത്തുകയായിരുന്നു.മാസങ്ങൾക്ക് മുമ്പ് കമ്പളത്ത് പ്രദേശവാസികളുടെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമായി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു.
കെ എസ് ഇ ബി പന്നിക്കോട് സെഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പി പി സതീഷ് കുമാർ മറ്റ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രാൻസ്ഫോർമർ സാധ്യമായത്

Post a Comment

Previous Post Next Post
Paris
Paris