കട്ടാങ്ങൽ : മുഴുവൻ കുട്ടികൾക്കും ഗർഭിണികൾക്കും രോഗ പ്രതിരോധ കുത്തിവെയ്പുകൾ നല്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ പരിപാടിയായ ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് പരിപാടി ചാത്തമംഗലം പഞ്ചായത്തിൽ വിജയിപ്പിക്കുന്നതിന് പഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് മീറ്റിംഗ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ. എം. അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റീന എം.,പുഷ്പ MT ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പുളക്ക മണ്ണിൽ, അജീഷ് M K, ജയപ്രകാശ്. P,
ഇ.പി. വൽസല, ഫസീല സലിം, സബിത സുരേഷ്, പ്രസീന പറക്കാ പൊയിൽ, വിദ്യുൽ ലത Mk, ശിവദാസൻ ബംഗ്ലാവിൽ , പ്രിതി. കെ.പി., മെഡിക്കൽ ഓഫീസർ ഡോ: സ്മിത A റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ രാജ്. ഒ , CDS ചെയർ പേഴ്സൺ NP. കമല എന്നിവർ പ്രസംഗിച്ചു.
ആശ, അംഗൻവാടി പ്രവർത്തകർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ,
ML SP നഴ്സുമാർ യോഗത്തിൽ പങ്കെടുത്തു.

Post a Comment