മണിപ്പൂർ : ക്രൈസ്തവ വംശഹത്യയാണ് നടക്കുന്നത്-കെ.എ. ഷഫീഖ്.


കുന്ദമംഗലം : മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്. വെൽഫെയർ പാർട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അക്രമങ്ങൾ നടക്കുന്നത് എന്നും അത് ലോകമറിയാതെ ഇരിക്കുന്നതിനാണ് ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം വിച്ഛേദിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 




കൊടിയ അനീതിയാണ് അവിടെ നടക്കുന്നത്. ക്രൈസ്തവ വംശഹത്യയുടെ പരീക്ഷണ കേന്ദ്രമായി മണിപ്പൂർ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന മുഖ്യ പ്രഭാഷണം നടത്തി. ഹാദി ഓമശ്ശേരി ട്രെയിനിങ് ക്ലാസ് എടുത്തു. ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത്, ടി.പി. ഷാഹുൽ ഹമീദ് കുറ്റിക്കാട്ടൂർ, സിറാജുദ്ദീൻ ഇബ്‌നുഹംസ, എം.എ. സുമയ്യ, മുസ്‌ലിഹ് പെരിങ്ങൊളം, നാസർ മണക്കടവ്, എം.പി. ഫാസിൽ, ഷിംന മാവൂർ, കെ.കെ. അബ്ദുൽ ഹമീദ്, ഷമീർ ചെറൂപ്പ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.സി. അബ്ദുറസാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris