പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂർ ജനതയോടുള്ള ധിക്കാരപരമായ സമീപനം- യൂത്ത് കോൺഗ്രസ്



വെള്ളലശ്ശേരി :- മണിപ്പൂരിൽ തുടരുന്ന വംശഹത്യയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരമായി നടക്കുന്ന അതിക്രമങ്ങളിലും കാഴ്ചക്കാരായി നോക്കി നിൽക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധിച്ചും സമാധാനവും ഐക്യവും നഷ്ട്ടപ്പെട്ടു ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി വെള്ളലശ്ശേരി അങ്ങാടിയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.




മണിപ്പൂർ അതിക്രമങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂർ ജനതയോടും ഇന്ത്യൻ പാർലമെന്റിനോടും അദ്ദേഹം കാണിക്കുന്ന ധിക്കാരപരമായ സമീപനമാണ് ചൂണ്ടി കാണിക്കുന്നത് എന്നും ധിക്കാരപരമായ അദ്ദേഹത്തിന്റെ മൗനം വെടിഞ്ഞ് മണിപ്പൂരിൽ ഐക്യവും സമാധാനവും പുനസ്ഥാപ്പിച്ച് സംസ്ഥനത്തിന്റെ ക്രമസമാധാനം ഉറപ്പുവരുത്താൻ എത്രയും വേഗം കേന്ദ്ര സർക്കാർ നടപടി കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെകട്രറി വിദ്യാ ബാലകൃഷ്ണൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം 
ചെയ്തു പ്രസംഗിച്ചു. 




മണ്ഡലം പ്രസിഡണ്ട് ഫഹദ് പാഴൂർ അദ്ധ്യക്ഷത വഹിച്ചു. അസീസ് മാവൂർ, വിശ്വൻ വെള്ളലശ്ശേരി. അനീഷ് എം കെ. ഷാഫി മാസ്റ്റർ, അജീഷ് എം കെ, ഷെരീഫ് മലയമ്മ, ജിയാദ് കൂളിമാട്, നന്ദന നെചൂളി എന്നിവർ സംസാരിച്ചു. അനിൽ സങ്കേതം സ്വാഗതവും പി വിഷ്ണു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris