ചാത്തമംഗലം സേക്രഡ് ഹാർട്ട് നാഷണൽ സ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയികൾ സത്യപ്രതിജ്ഞ ചെയ്ത് സ്കൂൾ പാർലമെന്റിലേക്ക്


ചാത്തമംഗലം : സേക്രഡ്
ഹാർട്ട് നാഷണൽ സ്കൂളിലെ 2023-24 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയികൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.




10.7.2023 നടന്ന ആവേശോജ്ജ്വലമായ തിരഞ്ഞെടുപ്പിൽ സ്ക്കൂൾ മിനിസ്റ്റർ, സ്പോർട്ട്സ് മിനിസ്റ്റർ തുടങ്ങി 10 സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു. സ്ക്കൂൾ മിനിസ്റ്റർ - കുമാരി നമൃത അസിസ്റ്റന്റ് മിനിസ്റ്റർ - മാസ്റ്റർ അലക്സ് ബോബി.ടി.,സ്പോട്സ് മിനിസ്റ്റർ - കുമാരി ബിൻ റോണ ബിശ്വാസ്, എൻവയോൺമെന്റ് മിനിസ്റ്റർ കുമാരി അപൂർവഗംഗാധരൻ , ലിറ്റററി മിനിസ്റ്റർ - കുമാരി ജ്‌സ്‌വി .എൻ , ഡിസിപ്ലിൻ മിനിസ്റ്റർ - കുമാരി ഇഷാനി ഹരീഷ് എന്നിവരെ വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു.




കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ യൂസഫ് നടുത്തറമ്മൽ വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ ദീപ.കെ.സി. വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടു കൂടി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥി , സ്ക്കൂൾ പ്രിൻസിപ്പാൾ, പഞ്ചായത്ത് (പസി ഡന്റ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്ക്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർഥികളും പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris