റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം



കട്ടാങ്ങൽ : റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് കളന്‍തോട് എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി മിഥിലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിഥിലാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.




മർദ്ദനത്തിൽ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിച്ചതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.മൂക്കിന്റെ പാലത്തിന് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മർദ്ദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.സംഭവത്തിൽ കുന്ദമംഗലം പൊലീസിൽ പരാതി നൽകി

Post a Comment

Previous Post Next Post
Paris
Paris