52 ദിവസം നീണ്ട ട്രോളിങ് നിരോധനം നാളെ അവസാനിക്കും; തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾ


 തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകാം. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ല.





കേരളത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതർ കെട്ടിയ ചങ്ങല തിങ്കളാഴ്ച അർദ്ധരാത്രിയോടെ അഴിച്ചു മാറ്റും. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ തീരപ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയായി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നും നാളെയും പൂർത്തീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris