സ്വര്‍ണവില വീണ്ടും കുറഞ്ഞ് 44,000ത്തില്‍ എത്തി

 
കൊച്ചി ; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,000 രൂപയാണ്.




ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4578 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയുമാണ്.

Post a Comment

Previous Post Next Post
Paris
Paris