വെള്ളലശ്ശേരി: കനത്ത മഴയിൽ ഓടിട്ട വീട് തകർന്ന് സഹോദരങ്ങൾക്ക് പരിക്ക്. ചാത്തമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെള്ളലശ്ശേരിയിൽ ഉരുണ്യാമാക്കിൽ കോളനിയിൽ വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം.പരുത്തിപ്പാറമ്മൽ ബാബുവിന്റെ വീടാണ് ശക്തമായ മഴയിൽ തകർന്നുവീണത്.
ബാബുവും (46) സഹോദരി നീലാണ്ടിച്ചിയുമാണ് (56) ഈ വീട്ടിൽ താമസിക്കുന്നത്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മേൽക്കൂരയും ചുമരും തകർന്നത് കാരണം വീടിനുള്ളിലെ സാധനസാമഗ്രികളെല്ലാം നശിച്ചു.
വീട് തകർന്നതോടെ കൂലിപ്പണിക്കാരനായ ബാബുവിന് താമസിക്കാനിടമില്ലാതായിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മറ്റു ജനപ്രതിനിധികൾ, റവന്യൂ അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു


Post a Comment