SSF ചാത്തമംഗലം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. : പുള്ളാവൂർ യൂണിറ്റ് ജേതാക്കളായി


മലയമ്മ : സർഗവസന്തം പെയ്തിറങ്ങിയ എസ്.എസ്. എഫ് ചാത്തമംഗലം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി. ജൂൺ 16 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ ഏഴ് വിഭാഗങ്ങളിലായി 100 മത്സരയിനങ്ങളിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. പുള്ളാവൂർ യൂണിറ്റ് കലാ കിരീടം സ്വന്തമാക്കി. നാരകശ്ശേരി, പുള്ളന്നൂർ യൂണിറ്റുകൾ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. ഹാഫിള് അജ്മൽ പുള്ളാവൂരിനെ കലാപ്രതിഭയായും ജുനൈദ് പുള്ളാവൂരിനെ സർഗ്ഗപ്രതിഭ യായും തെരഞ്ഞെടുത്തു.




ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു
 ചാമ്പ്യൻമാർക്കുള്ള ട്രോഫി സൈനുദ്ധീൻ അഹ്സനി മലയമ്മ വിതരണം ചെയ്തു.
 എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി നാദാപുരം സന്ദേശ പ്രഭാഷണം നടത്തി.
Dr അബ്ദുള്ളക്കുട്ടി, ഹഫീള് അഹ്സനി എന്നിവർ ആശംസകൾ നേർന്നു.
ജഅ്ഫർ നുസ്‌രി നാരകശ്ശേരി സ്വാഗതവും മിസ്ഹബ് മലയമ്മ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris