മെഡിക്കൽ കോളേജിൽ രോഗി രണ്ടാംനിലയിൽനിന്ന് താഴേക്ക് ചാടി


കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാംനിലയിൽനിന്ന് ജനൽവഴി താഴേക്ക് ചാടിയ രോഗിക്ക് പരിക്കേറ്റു.18-ാംവാർഡിൽ ചികിത്സയിലായിരുന്ന കണ്ണൂർ അഴീക്കോട് കോളിയാട്ട് ഭണ്ടാരപുരം വീട്ടിൽ വിനയരാജാ (52)ണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജനൽവഴി താഴേക്ക് ചാടിയത്.






കൈക്കും കാലിനും പരിക്കേറ്റതിനെത്തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലതെത്തി കേസെടുത്തു.

Post a Comment

Previous Post Next Post
Paris
Paris