തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ടിഎസ് രാജു അന്തരിച്ചെന്ന തരത്തില്‍ വ്യാജ പ്രചരണം. അജു വർഗീസ് ഉള്‍പ്പടേയുള്ളവർ സോഷ്യല്‍ മീഡിയയില്‍ ടിഎസ് രാജുവിന് ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. സമാനമായ രീതിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. നടന്‍ ടിഎസ് രാജു അന്തരിച്ചതായുള്ള വാർത്തകള്‍ ചില മാധ്യമങ്ങളും പ്രസിദ്ധീരിച്ചു.
ഇതോടെ പ്രതികരണവുമായി താരത്തിന് തന്നെ നേരിട്ട് രംഗത്ത് എത്തേണ്ടി വന്നു. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ല. ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെന്നും അദ്ദേഹം പറഞ്ഞു

Post a Comment