വിദ്യാഭ്യാസരംഗത്ത് പുത്തൻ ചുവടുവയ്പുമായി സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ.


ചാത്തമംഗലം : സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിന്റെ 2023 - 24 അധ്യയന പ്രവർത്തനങ്ങളുടേയും പുതുതായി നിർമ്മിച്ച റോബോട്ടിക്ക്ലാബ്, ഡിജിറ്റൽ ക്ലാസ് റൂം എന്നിവയുടേയും ഔദ്യോഗിക ഉദ്ഘാടനം ജൂൺ 15 വ്യാഴാഴ്ച മാനേജർ റവ:ഫാദർ ജോസ് ഒറവനാം തടത്തിൽ അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം എം എൽ .എ അഡ്വക്കേറ്റ് പി.ടി എ റഹിം നിർവ്വഹിച്ചു. 




പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി | സ്വാഗതപ്രസംഗം നടത്തി. 2022-23 CBSE പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം നേടി സ്ക്കൂളിന്റെ അഭിമാനമായി മാറിയ കുമാരി നിധി അരവിന്ദിനെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.



Post a Comment

Previous Post Next Post
Paris
Paris