കോഴിക്കോട്: മെഡിക്കൽ കോളജ് ഇൻസിനറേറ്ററിനു സമീപം മാലിന്യം കുന്നുകൂടുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നു കൊണ്ടുവന്ന ലോഡ് കണക്കിനു മാലിന്യമാണ് മഴ നനഞ്ഞ് കിടക്കുന്നത്. പുകക്കുഴൽ പൊട്ടി വീണതിനാൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്റർ ഒന്നര മാസമായി പ്രവർത്തിക്കുന്നില്ല. മേൽക്കൂരയിലെ ഷീറ്റ് തുരുമ്പ് എടുത്തതിനാൽ മഴ പെയ്തു വെള്ളം അകത്തെത്തി 8 ദിവസമായി ഇവിടത്തെ പ്ലാന്റ് പ്രവർത്തനം വീണ്ടും മുടങ്ങിയിരുന്നു
വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഇരുമ്പു ഷീറ്റ് മാറ്റാത്തതിനാൽ മഴയത്ത് വീണ്ടും വെള്ളം അകത്തെത്തും. വൈദ്യുതി പാനൽ ബോർഡിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. ഇൻസിനറേറ്റർ പ്രവർത്തിക്കുമ്പോൾ ചൂടു കൂടി പ്ലാസ്റ്റിക് ഷീറ്റുകൾ കരിഞ്ഞു പോകാനുള്ള സാധ്യതയും ഏറെയാണ്. ഇരുമ്പു ഷീറ്റ് മാറ്റാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു

Post a Comment