വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം


പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. 




കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ രണ്ടാമത്തെ കേസിൽ വിദ്യയെ നിലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.

Post a Comment

Previous Post Next Post
Paris
Paris