സീതി സാഹിബ് കൾച്ചറൽ സെന്റർ മെറിറ്റ് ഈവ് സംഘടിപ്പിക്കുന്നു



മുക്കം / കൊടിയത്തൂർ :
വിദ്യാഭ്യാസ - ജീവകാരുണ്യ രംഗത്ത് നാല്പത് വർഷം പിന്നിട്ട കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ മൂന്നിനു മെറിറ്റ് ഈവ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. രാജ്യാന്തര കളിയെഴുത്തുകാരൻ കമാൽ വരദൂർ മുഖ്യാതിഥിയായിരിക്കും.




 യോഗത്തിൽപ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെയും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരെയും ആദരിക്കും.എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികൾക്ക് അവാർഡ് നല്കും.
ജന. സെക്രട്ടരി പി.സി അബ്ദു നാസർ സ്വാഗതം പറഞ്ഞു. പി പി ഉണ്ണിക്കമ്മു, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, വി റഷീദ് മാസ്റ്റർ, എടക്കണ്ടി ആലിക്കുട്ടി, റയീസ് ചേപ്പാലി, എൻ. നസ്റുള്ള, ബഷീർ കണ്ണഞ്ചേരി, സി.പി. സൈഫുദ്ദീൻ, മുഹമ്മദ് കാരാട്ട്, റഷീദ് മണക്കാടി, അബ്ദുല്ല ബിച്ചു തറമ്മൽ, മുഹമ്മദ് മണക്കാടി,അനസ് കാരാട്ട് പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris