യുഡിഎഫ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്റർലോക്ക് വിരിച്ചു നൽകി


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം മൈലിൽപ്രായമായവരും നിർധനരുമായ കുടുംബങ്ങൾ താമസിക്കുന്ന സഞ്ചാരയോഗ്യമല്ലാത്ത ഇടവഴി യുഡിഎഫ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്റർലോക്ക് വിരിച്ചു നൽകി. ഒരു അത്യാവശ്യ കാര്യം വന്നാൽ ആളുകളെ എടുത്തു കൊണ്ടു പോകാൻ പോലും ഇല്ലാത്ത ഇടവഴി വീൽചെയർ അടക്കം ഉപയോഗിക്കാനുള്ള സൗകര്യം ആണ് യുഡിഎഫ് വാട്സ്ആപ്പ് കൂട്ടായ്മ ലക്ഷ്യമിട്ടത്. 




കെപിസിസി വൈസ് പ്രസിഡണ്ടും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ധിക്ക് വഴി പ്രദേശവാസികൾക്കായി തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു. ഷെരീഫ് മലയമ്മ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പഞ്ചായത്ത് കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് മുഖ്യാതിഥിയായി. ഈ എം ജയപ്രകാശ്, ടി കെ സുധാകരൻ, കെ ശശിധരൻ,ബഷീർ പുള്ളാവൂർ, ശ്രീരാഗ് ചേനോത്ത്,നിസാർ എ കെ, സുനിൽ ചേനോത്ത്, റഫീഖ് പുള്ളാവൂർ, ഇ എം അബ്ദുള്ള,റെജിമോൻ, ജിയാദ്, ഹബീബ് പുള്ളാവൂർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris