കൊടിയത്തൂർ: തിരുനബി (സ)യുടെ പ്രവചനമനുസരിച്ച് വാഗ്ദത്ത മസീഹിന്റെ ആഗമനത്തെ തുടർന്ന് ഖിലാഫത്ത് (ആഗോള ഇസ്ലാമിക നേതൃത്വം) സ്ഥാപിതമായതിന്റെ സ്മരണക്കായി അഹ്മദീയ മുസ്ലിം ജമാഅത്ത്, ലോകത്ത് 213 രാജ്യങ്ങളിൽ ഖിലാഫത്ത് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, കൊടിയത്തൂർ അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ഖിലാഫത്ത് ദിനയോഗം സംഘടിപ്പിച്ചു.
ജമാഅത്ത് സദർ എം അഹ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ , മൗലവി സൽമാൻ ഫാരിസ്, ഈ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എം അബ്ദുൽ വാസിഹ് ഖുർആൻ പാരായണവും.
റിദിൻ അഹമ്മദ് ഗാനാലാപനവും,ഇ അബ്ദുറഹ്മാൻ സ്വാഗതവും പറഞ്ഞു.

Post a Comment