സംസ്ഥാനത്ത് സ്വർണവിലയിൽ വർധന


രണ്ടുദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് തിങ്കളാഴ്ച വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5435 രൂപയിലും പവന് 43,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്




ഗ്രാമിന് 5,425 രൂപയിലും പവന് 43,400 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 23ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമാണ്.


ഇത് മാര്‍ച്ച്18 ന് ശേഷമുള്ള കുറഞ്ഞ നിരക്കാണ്. അതേസമയം മേയ് മാസത്തില്‍ 45,760 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് വിലയിൽ നിന്ന് പവന് 2,280 രൂപയാണ് സ്വര്‍ണ വിലയില്‍ ഇതു വരെ കുറവ് വന്നത്. സ്വർണവിലയിൽ താൽക്കാലികമായി ചാഞ്ചാട്ടം തുടരുമെന്ന് മാത്രമല്ല, ഒന്നരമാസത്തോളം വില കുറയാനുള്ള ഒരു പ്രവണതയും ഉണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Post a Comment

Previous Post Next Post
Paris
Paris