സ്കൂളുകൾ തുറന്നു, ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷം പേർ


തിരുവനന്തപുരം : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. ഒന്നു മതൽ 12 വരെയുള്ള ക്ലാസുകളിലെ 35ലക്ഷത്തോളം കുട്ടുകളാണ് ഇന്നു സ്കൂളുകളിലെത്തിയത്. ഒന്നാം ക്ലാസിൽ മാത്രം മൂന്നര ലക്ഷത്തോളം കുട്ടിളെത്തി. പ്ലസ് വൺ ക്ലാസുകൾ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുക്കിരിക്കുന്നത്. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു




ജില്ലാതലങ്ങളിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ് ഉദ്ഘാടകർ. പ്രവേശനോത്സവ ഗാനത്തിൻറെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിലീസ് ചെയ്തു. സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആരെ പതിമൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഈ വർഷം എത്തുന്നത്

Post a Comment

Previous Post Next Post
Paris
Paris