മത്സ്യബന്ധനം കാര്യക്ഷമമാക്കാന്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

സമുദ്ര മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകാന്‍ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, കടലിലെ മത്സ്യസമ്പത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത വര്‍ദ്ധിപ്പിക്കുക, ഗുണനിലവാരമുള്ള മത്സ്യം ഗുണഭോക്താക്കളിലെത്തിക്കുക, അതുവഴിയുള്ള മെച്ചപ്പെട്ട വരുമാനത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനവും സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.




പരമ്പരാഗത മത്സ്യബന്ധന മേഖലയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള യന്ത്രവത്കൃത മത്സ്യബന്ധന മേഖലയ്ക്കായി സബ്‌സിഡി നിരക്കില്‍ സ്‌ക്വയര്‍ മെഷ് വലകള്‍, നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീല്‍ ഹള്‍ ഉള്ള ബോട്ടുകളായി മാറ്റുന്ന പദ്ധതി, യന്ത്രവത്കൃത യാനങ്ങളില്‍ റഫ്രിജറേഷന്‍ യൂണിറ്റ്, സ്ലറി, ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവ സജ്ജമാക്കുന്നതിനുമുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി മൗണ്ടഡ് ജി.പി.എസ്, ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ് എന്നിവയും സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. കടലില്‍ മത്സ്യത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത കൂട്ടാനും ഗുണനിലവാരമുളള മത്സ്യം ഉപഭോക്താക്കളില്‍ എത്തിക്കാനും ഇതുവഴി സാധിക്കും.

പദ്ധതികളുടെ ഗുണഭോക്താക്കാളാകാന്‍ താല്‍പ്പര്യമുള്ള മത്സ്യത്തൊഴിലാളികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 24ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുകളിലോ നല്‍കണം. വിവരങ്ങള്‍ക്ക്: 0495 2383780.

Post a Comment

Previous Post Next Post
Paris
Paris