ചാത്തമംഗലം: പുതുമയാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ പരിപാടികൾ പ്രാർഥനയോടു കൂടി കൃത്യം 9 മണിക്ക് ആരംഭിച്ചു. മാനേജർ ഫാ ദർ ജോസ് ഒറവനാം തടത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി. അധ്യാപക വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ പരിപാടികൾ അരങ്ങേറി.
ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി വിദ്യാർഥികൾ ഒന്നടങ്കം പങ്കെടുത്തവര വാഘോഷം വേറിട്ട ഒരനുഭവമായി. വർണാഭമായ ചടങ്ങിൽ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.

Post a Comment