ഹജ്ജ് കർമം; സൗദിയിലെത്തിയത് 14 ലക്ഷത്തിലധികം തീർഥാടകർ


ജിദ്ദ : അടുത്ത ആഴ്ച നടക്കുന്ന ഹജ്ജ് നിര്‍വ്വഹിക്കുവാനായി 1,423,804 വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലെത്തി. ചൊവ്വാഴ്ച വരെ സൗദിയിലെത്തിയ വിദേശ ഹാജിമാരുടെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ വ്യോമ, കര, കടല്‍ തുറമുഖങ്ങളിലൂടെയും എത്തിയവരുടെ മൊത്തം കണക്കാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചത്




വിദേശത്തുനിന്ന് വിമാനം വഴി വന്ന തീര്‍ഥാടകരുടെ എണ്ണം 1,360,364 ആണ്. ഇവരില്‍ 222,553 ഹാജിമാര്‍ മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി എത്തിയവരാണ്. റോഡ് മാര്‍ഗം 58,794 പേരും കപ്പല്‍ മാര്‍ഗം 4,646 പേരുമാണ് എത്തിയതെന്നും പാസ്‌പോര്‍ട്ട് വിഭാഗം സൂചിപ്പിച്ചു

തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശനം എളുപ്പമാക്കുന്നതിനും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര വ്യോമ, കര, കടല്‍ തുറമുഖങ്ങളിലെ പ്‌ളാറ്ററ്റ്‌ഫോമുകളെ അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നവീകരിച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെ ഹജജ് സീസണില്‍ 160-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. കോവിഡ്കാല നിയന്ത്രണങ്ങള്‍ മാറിയ വരാനിരിക്കുന്ന ഹജജ് സീസണില്‍ ലോകമെമ്പാടുമുള്ള തീര്‍ഥാടകരുടെ എണ്ണത്തിന് പരിധികളില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഹജജ് ചെയ്യാന്‍ അനുവദിച്ച മുസ്‌ലീങ്ങളുടെ എണ്ണം രാജ്യം വെട്ടിക്കുറച്ചിരുന്നു

ഇസ്‌ലാമിന്റെ രണ്ട് പുണ്യസ്ഥലങ്ങളുടെ ആസ്ഥാനമായ സൗദി അറേബ്യ, ഈ വര്‍ഷത്തെ ഹജജുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരമാവധി ജാഗ്രതയേടെ, ഹാജിമാര്‍ക്ക് അവരുടെ ആചാരങ്ങള്‍ ചെയ്യുവാനുള്ള എല്ലാ ഒരുക്കങ്ങളും സജജമാണ്. വിമാനത്തായവളങ്ങളില്‍ വന്നിറങ്ങുന്ന ഹാജിമാരുടെ സൗകര്യങ്ങളുടെ ഭാഗമായി, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അവരുടെ മാതൃരാജ്യത്ത്‌വെച്ചുതന്നെ ഹജജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമമാക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് 'മക്ക റൂട്ട്' പദ്ധതി ഏറെ ഉപകാരപ്രദമായിരുന്നു

2017-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'മക്ക റൂട്ട്' പദ്ധതി ഈ വര്‍ഷം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താന്‍, മൊറോക്കോ, ബംഗ്‌ളാദേശ്, തുര്‍ക്കി, ഐവറി കോസ്റ്റ് എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം 'മക്ക റൂട്ട്' പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. 'മക്ക റൂട്ട്' പദ്ധതി പ്രകാരം തീര്‍ഥാടകര്‍ക്ക് വീട്ടിലിരുന്ന് ഇലക്‌ട്രോണിക് ഹജ്ജ് വിസകള്‍ ലഭ്യമാക്കി. പാസ്‌പോര്‍ട്ട് നടപടിക്രമങ്ങളും ലഗേജുകള്‍ ടാഗ് ചെയ്യല്‍, തരംതിരിക്കല്‍ എന്നിവ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ നിന്നുതന്നെ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. ഇതുവഴി തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തിരിക്കാതെ ലഗോജുകള്‍ ഹാജിമാരുടെ താമസ കെട്ടിടങ്ങളില്‍ നേരിട്ട് എത്തിക്കുവാനും സാധിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris